രചന: പയ്യന്നൂർ കുഞ്ഞിരാമൻ
ചിത്രീകരണം: ടി ആർ രാജേഷ്
ഐക്യകേരളത്തിന്റെ ആദ്യമുഖ്യമന്ത്രി, സാമൂഹ്യപരിഷ്കർത്താവ്, എഴുത്തുകാരൻ, ചരിത്രകാരൻ, മാർക്സിസ്റ്റ് ചിന്തകൻ തുടങ്ങിയ വിശേഷണങ്ങളുള്ള ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ജീവിചരിത്രം. അദ്ദേഹത്തിന്റെ ജീവിതം വലിയൊരു പാഠപുസ്തകമാണ്. രാഷ്ട്രീയത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ലോകക്രമത്തെക്കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്ന പ്രതിഭ. മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകൻ ആയി മാറിയിരുന്നില്ലെങ്കിൽപ്പോലും ഇ എം എസിനെ ലോകം അറിയുമായിരുന്നു, നല്ലൊരു എഴുത്തുകാരൻ എന്ന നിലയിൽ. പയ്യന്നൂർ കുഞ്ഞിരാമന്റെ ഹൃദ്യമായ ഭാഷയിലുള്ള ആവിഷ്കാരവും ടി ആർ രാജേഷിന്റെ മനോഹരായ വരയും ചേർന്ന് നല്ലൊരു വായനാനുഭവം നൽകും ഈ പുസ്തകം.
Reviews
There are no reviews yet.